12:26am 29 October 2026
NEWS
മാസീവ് അർമാഡ; ഇറാനെ ലക്ഷ്യംവെച്ച് അമേരിക്കൻ കപ്പൽപ്പട നീങ്ങുന്നു
30/01/2026  09:06 AM IST
nila
മാസീവ് അർമാഡ; ഇറാനെ ലക്ഷ്യംവെച്ച് അമേരിക്കൻ കപ്പൽപ്പട നീങ്ങുന്നു

വാഷിംഗ്ടൺ: ഇറാൻ - അമേരിക്ക സംഘർഷ സാധ്യത വർധിക്കുന്നു എന്ന് റിപ്പോർട്ട്. ഇറാനെ ലക്ഷ്യമിട്ട് ഒരു യുദ്ധക്കപ്പൽ കൂടി ചെങ്കടലിലെത്തി.  യുഎസ്എസ് ഡെൽബെർട്ട് ഡി ബ്ലാക്ക് ആണ് ഇറാനെ ലക്ഷ്യമിട്ട് ചെങ്കടലിൽ എത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ്  യുഎസ്എസ് ഡെൽബെർട്ട് ഡി ബ്ലാക്ക് ചെങ്കടലിലെത്തിയെന്ന് വ്യക്തമാക്കിയത്. ഇതോടെ ഈ മേഖലയിലുള്ള അമേരിക്കൻ യുദ്ധക്കപ്പലുകളുടെ എണ്ണം പത്തായി. 

അമേരിക്കൻ യുദ്ധക്കപ്പൽ ഇറനെ ലക്ഷ്യമിട്ട് മുന്നോട്ട് നീങ്ങുന്നുണ്ടെന്ന് തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് മുന്നറിയിപ്പ് നൽകി. മാസീവ് അർമാഡ എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ അമേരിക്കയുടെ കപ്പൽപ്പടയെ വിശേഷിപ്പിച്ചത്. യുഎസ് വെനിസ്വേലയിലേക്ക് അയച്ചതിനേക്കാൾ വലിയ കപ്പൽപ്പടയാണിതെന്നും പറഞ്ഞു. ആണവകാരാർ സംബന്ധിച്ച് ഇറാൻ അമേരിക്കയുമായി ചർച്ചയിൽ ഏർപ്പെടാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. 

അതേസമയം ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാ​ഗ്ചി തുർക്കി സന്ദർശനത്തിനായി യാത്ര തിരിച്ചു. തുർക്കി വിദേശകാര്യമന്ത്രിയുമായി ഇദ്ദേഹം ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. യുദ്ധം ഒഴിവാക്കാൻ തുർക്കിയുടെ മധ്യസ്ഥതയിൽ ചർച്ച നടത്താനാണ് ഇറാൻ്റെ ശ്രമം. അതേസമയം, അമേരിക്കയുടെ ഭാ​ഗത്ത് നിന്ന് എന്തെങ്കിലും യുദ്ധസമാനമായ പ്രകോപനമുണ്ടായാൽ ഉടനടി തിരിച്ചടിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാ​ഗ്ചി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാൻ്റെ സൈന്യം എന്തിനും സജ്ജമാണെന്നും ഇറാനെതിരെ കര,കടൽ, ആകാശം എന്നിങ്ങനെ ഏത് മാ‍ർ​ഗത്തിലൂടെയും എന്ത് ആക്രമണമുണ്ടായാലും ഉടനടി ശക്തമായി തിരിച്ചടിക്കുമെന്നായിരുന്നു അബ്ബാസ് അരാ​ഗ്ചി വ്യക്തമാക്കിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img